Harmful effects of Antibiotic Chicken
ഇറച്ചിക്കോഴികളിലും ഇറച്ചിക്കായി വളർത്തുന്ന മൃഗങ്ങളിലും വൻതോതില്‍ ആൻറി ബയോട്ടിക് പ്രയോഗിക്കുന്നതായി റിപ്പോർട്ട്. എംജി സർവകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയൻസസ് സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന ക്ലാസുകള്‍ വിദഗ്ധർ എടുത്തത്. മാംസവ്യാപാര രംഗത്ത് ഉപയോഗിക്കുന്ന ആൻറി ബയോട്ടിക്കുകള്‍ ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തുന്നു. നന്നായി ചൂടാക്കിയാലും ഇവ നശിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരത്തില്‍ ആൻറി ബയോട്ടിക്കുകള്‍ അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. രോഗപ്രതിരോധ ശേഷി നശിക്കപ്പെടുകയാണ് ഇതുമൂലം സംഭവിക്കുന്നത്. ഹാനികരമായ ആൻറി ബയോട്ടിക്കുകള്‍ ശരീരത്തിലെത്തുന്നത് വഴി ഹോർമോണ്‍ സന്തുലനമില്ലായ്മയും സംഭവിക്കുന്നു. ഹാനികരമായ ആന്‍റി ബയോട്ടിക്കുകൾ ശരീരത്തിലെത്തുന്നതുവഴി ഹോർമോൺ സന്തുലനമില്ലായ്‌മയും സംഭവിക്കുന്നു. പല അസുഖങ്ങളും വളരെ വേഗം പിടിപെടാനും, ചികിൽസ ഫലപ്രദമാകാതിരിക്കാനും ഇത് കാരണമാകുന്നു. കൂടാതെ, ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിച്ച് കോഴിയുടെ അവശിഷ്ടങ്ങൾ ഫലപ്രദമായി സംസ്‌ക്കരിക്കാത്തതും കൃഷിക്ക് ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.